കോഴിക്കോട്; തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ഷംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. രേഖകള്‍ പിടിച്ചെടുത്തു.
മുന്‍പ് കസ്റ്റംസ് രണ്ടുതവണ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. നിരവധി ഫയലുകളും കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ് എന്‍ഐഎ ഇന്ന് രാവിലെ ഷംജുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഒരുമണിക്കൂറോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഷംജു നിരവധി പ്രവാസികളില്‍ നിന്നും പണം വാങ്ങുകയും അത് സ്വര്‍ണ വ്യാപാര മേഖലയില്‍ മുടക്കുകയും ചെയ്തതായി വിവരം ലഭിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, ചിലവഴിച്ച വഴികള്‍, ഇത് മറ്റാരൊക്കെയോ ആണ് ഇതിനു പിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ഭാഗമായാണ് ഷാജിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
ബന്ധുക്കളെയുള്പ്പെടെ ചോദ്യം ചെയ്തു.
Discussion about this post