മലപ്പുറം : മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കലക്ടറും സബ് കലക്ടറും ഉൾപ്പെടെ കലക്ടറേറ്റിലെ 21 ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ല പോലീസ് മേധാവിയായ യു.അബ്ദുൽ കരീമിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂരിൽ ഉണ്ടായ വിമാന ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഇവർ പങ്കെടുത്തിരുന്നു.അതിനു പിന്നാലെ, കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ എല്ലാവരും നിരീക്ഷണത്തിൽ പോയിരുന്നു.ഇവരുടെയെല്ലാം പരിശോധനാ ഫലം വന്നപ്പോഴാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്.
Discussion about this post