അഹമദാബാദ്: ഗുജറാത്തില്‍ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അക്രമം ഒന്നിനും പരിഹാരമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രക്ഷോഭത്തിനെതിരെ ശക്തമായ നടപടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമരക്കാരെ നേരിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി(പാസ്) യുടെ നേതാവ് ഹര്‍ദിക് പട്ടേലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
പ്രതിഷേധങ്ങളില്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനായി 5,000 കേന്ദ്രസൈനികരെ വിന്യസിച്ചു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അഹമ്മദാബാദിലെയും സൂറത്തിലെയും ഒന്‍പത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
പട്ടേല്‍സമുദായ സംഘടനയായ പാസിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തലസ്ഥാനനഗരിയില്‍ റാലി അരങ്ങേറിയത്. പട്ടേല്‍ സമുദായത്തേയും ഒ.ബി.സി ലിസ്റ്റില്‍പെടുത്തണമെന്നും സര്‍ക്കാര്‍ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
ചൊവ്വാഴ്ച അഞ്ചു ലക്ഷം പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തശേഷം ഹര്‍ദിക് നിരാഹാരസമരം പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി വഷളായത്. തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അംഗീകരിക്കുംവരെ നിരാഹാരം പ്രഖ്യാപിച്ചതോടെ റാലിക്കത്തെിയവര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി അഹ്മദാബാദ് കലക്ടര്‍ രാജ്കുമാര്‍ ബെനീവാല്‍ ഹര്‍ദികിനോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. ഇതത്തേുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നീട് സമരക്കാര്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
Discussion about this post