ഡൽഹി: 74-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് ‘ഭാരത് മാതാ കി ജയ്‘ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ, കേന്ദ്രമന്ത്രിമാർക്കൊപ്പം ഇരിക്കുന്ന വിവിഐപി നിശബ്ദനായി ഇരിക്കുകയായിരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ പുറത്തുവന്നതോടെ ബിജെപി ഡൽഹി പ്രസിഡണ്ട് മനോജ് തിവാരി പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി ചെങ്കോട്ടയുടെ കോട്ടകൊത്തളങ്ങളിൽ വെച്ച് ഭാരത മാതാവിന് ജയ് വിളിച്ചു. ഈ വ്യക്തിക്ക് ഭാരത മാതാവിന് ജയ് വിളിക്കാൻ എന്താണ് പ്രയാസമെന്ന് മനസ്സിലാകുന്നില്ലെന്ന് തിവാരി ട്വീറ്റ് ചെയ്തു. ചടങ്ങുകളുടെ വീഡിയോ ഉൾപ്പെടെയാണ് മനോജ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്.
आज लालकिले की प्राचीर से भारत के यशस्वी प्रधानमंत्री मोदी जी ने "भारत माता की जय" का जयघोष करवाया.. पता नही इस एक शख़्स को भारत माता की जय से क्या तकलीफ है ?
ये कहीं आप तो नही @ArvindKejriwal जी?? pic.twitter.com/5LpI4I8iZK— Manoj Tiwari (@ManojTiwariMP) August 15, 2020
കേന്ദ്രമന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്‌വി, നിതിൻ ഗഡ്കരി, ജെ പി നദ്ദ, രമേഷ് പോഖ്രിയാൽ നിഷാങ്ക് എന്നിവരും വീഡിയോ ദൃശ്യത്തിലുണ്ട്. പ്രധാനമന്ത്രി ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ഇവരെല്ലാം കൈകൾ ഉയർത്തി പ്രധാനമന്ത്രിയ്ക്ക ഒപ്പം മുദ്രാവാക്യം വിളിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിശബ്ദനായി ഇരിക്കുകയായിരുന്നു.








