റാഞ്ചി : ജാർഖണ്ഡ് സർക്കാർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി.റാഞ്ചിയിലെ ആര്യഭട്ട ഹാളിൽ നടന്ന ചടങ്ങിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം പുറത്തു വിട്ടത്.പുതിയ ചിഹ്നം എല്ലാ തരത്തിലും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.ബീഹാറിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തി ജാർഖണ്ഡ് രൂപീകരിച്ച് 20 വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനം പുതിയ ചിഹ്നം പുറത്തിറക്കുന്നത്.
ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവും മറ്റു ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.പച്ച, ചുവപ്പ് നിറത്തിലുള്ള സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ അശോകസ്തംഭത്തിലുള്ളതു പോലെ സത്യമേവ ജയതേയെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.ജാർഖണ്ഡിന്റെ ഔദ്യോഗിക മൃഗമായ ആനയുടെ ചിത്രവും സംസ്ഥാനത്തിന്റെ ചിഹ്നത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post