ഛണ്ഡീഗഡ്: പഞ്ചാബ് വൈദ്യുതി മന്ത്രി ഗുർദീപ് കൻഗറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി കഴിഞ്ഞ ദിവസം മാന്‍സയില്‍ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു . മാസ്‌ക് ധരിക്കാതെയായിരുന്നു മന്ത്രി പൊതു ചടങ്ങില്‍ പങ്കെടുത്തത്.
കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി ചടങ്ങിൽ സംസാരിച്ചിരുന്നു. നേരത്തെ ഇയാളുടെ മകന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയ്ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
കുടുംബത്തിലെ അംഗത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലും പൊതുപരിപാടിയില്‍ മാസ്‌ക് പോലും വയ്ക്കാതെ പങ്കെടുത്ത മന്ത്രിയ്ക്ക് എതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്.











