ഹൈദരാബാദ് : ഹൈദരാബാദിൽ കണ്ടെയ്നർ ട്രക്കിൽ നിന്നും 2.62 കോടി വിലവരുന്ന കഞ്ചാവ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജിൻസ് (ഡിആർഐ ) പിടിച്ചെടുത്തു. വിശാഖപട്ടണത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് ഹൈദരാബാദ് വഴി ട്രക്കിൽ കടത്തി കൊണ്ടു പോവുകയായിരുന്ന 1050 കിലോ കഞ്ചാവാണ് ഡിആർഐ പിടികൂടിയത്. വാഹനം ഓടിച്ചിരുന്നവരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്രക്കിലെ ശൂന്യമായ ക്രേറ്റുകൾക്കു പിന്നിലാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നതെന്ന് ഡിആർഐ അധികൃതർ പറഞ്ഞു. വാഹനത്തിൽ ശൂന്യമായ പ്ലാസ്റ്റിക് ക്രേറ്റുകൾ അടുക്കിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദമായ തിരിച്ചിലിലാണ് കഞ്ചാവ് കണ്ടെത്താനായത്.സംഭവത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Discussion about this post