ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണം.ജമ്മു കശ്മീർ പോലീസ് എസ്‌പിഒ ഉൾപ്പെടെ മൂന്ന് സൈനികർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു.നാക പാർട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തിന് ശേഷം പ്രദേശം സൈന്യം വളഞ്ഞിരിക്കുയാണ്.
പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത നാക പാർട്ടിക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.ബാരാമുള്ളയിലെ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് പാർട്ടിയെയും തീവ്രവാദികൾ ആക്രമിച്ചിരുന്നു.ബാരാമുള്ള ജില്ലയിലെ സോപോറിലെ ഹൈഗാം പ്രദേശത്താണ് ഈ ആക്രമണം നടന്നത്.ഈ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു.കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.











