ബംഗളുരു : ബംഗളൂരു കലാപത്തെത്തുടർന്ന് കർശന നടപടികളുമായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കർണാടകയിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, കലാപകാരികൾക്ക് മേൽ യു.എ.പി.എ ചുമത്തുമെന്നും പ്രഖ്യാപിച്ചു.
ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തലുകൾ.കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അതിവേഗ വിചാരണക്കായി 3 സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെയും നിയമിക്കുമെന്ന് വ്യക്തമാക്കി.സ്വകാര്യ, സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം, അവയുടെ നഷ്ടപരിഹാരം പ്രതികളിൽ നിന്നും ഈടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post