ഡൽഹി: പിഎം കെയർ ഫണ്ടിനെതിരെയുള്ള ഹർജി തള്ളി സുപ്രീംകോടതി. പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിൽ നിക്ഷേപിച്ച പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻഡിആർഎഫ്) കൈമാറണമെന്ന ആവശ്യം ആണ് കോടതി തള്ളിയത്. പണം ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. പിഎം കെയേഴ്സ് ഫണ്ടും ദേശീയ ദുരന്തനിവാരണ ഫണ്ടും രണ്ടും രണ്ടാണെന്ന് കോടതി നിരീക്ഷിച്ചു.
പിഎം കെയേഴ്സ് ഫണ്ട് എൻഡിആർഎഫിൽ നിന്ന് വ്യത്യസ്തമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്.
മാത്രമല്ല ദേശീയ ദുരന്തസമയത്ത് ദുരിതാശ്വാസത്തിനായി പുതിയ പദ്ധതി തയ്യാറാക്കണമെന്ന ആവശ്യത്തിൽ 2018 നവംബറിൽ തയ്യാറാക്കിയ പദ്ധതി മതിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ദേശീയ ദുരന്തനിവാരണത്തിനായി പിഎം കെയേഴ്സ് ഫണ്ട് വിനിയോഗിക്കുന്നതിനുള്ള ഉത്തരവിൽ പിഎം കെയേഴ്സ് ഫണ്ട് പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് നിക്ഷേപിക്കാനോ കൈമാറാനോ കഴിയില്ലെന്നാണ് ഇന്നത്തെ ഉത്തരവിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്.
Discussion about this post