ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്സിന് പരീക്ഷണത്തില്‍ പുരോഗതിയുണ്ടെന്ന് വിദഗ്ധ സമിതി. മൂന്ന് വാക്സിനുകളാണ് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഒരെണ്ണം അവസാന കടമ്പയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നോ, നാളെയോ ഒരു വാക്സിന് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. മറ്റ് രണ്ടെണ്ണം ഒന്നു രണ്ടു ഘട്ടങ്ങളിലാണെന്നും വി കെ പോള്‍ പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മൂന്ന് വാക്സിനുകള്‍ വികസന ഘട്ടത്തിലാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
Discussion about this post