കായംകുളത്ത് ക്വട്ടേഷൻ സംഘം ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയിലാണ് സംഭവം. എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദാണ്(36)കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുജീബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട സിയാദ് ഡിവൈഎഫ്ഐ എരുവ മേഖല കമ്മിറ്റി അംഗമാണ്. സിയാദിന്റെ കൂടെ ഉണ്ടായിരുന്ന റെജീസ് എന്ന യുവാവിനും അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്.
Discussion about this post