ഗുവാഹത്തി : ആസാം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ.ഇക്കാര്യം ആസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.കഷ്ടത അനുഭവിക്കുന്നവരോടും നിരാലംബരോടും എക്കാലവും കാരുണ്യ പൂർവ്വമായ പെരുമാറ്റമാണ് അക്ഷയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് താരത്തിന് നന്ദി പറയവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബോളിവുഡ് താരങ്ങളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടന്മാരിൽ മുൻനിരയിലുള്ള അക്ഷയ് കുമാർ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 25 കോടി നൽകിയിരുന്നു. ആസാമിലെ പ്രളയത്തിൽ ഇതുവരെ 113 പേരാണ് കൊല്ലപ്പെട്ടത്.22 ജില്ലകളിലായി നിരവധിപേർക്ക് കൃഷിയിടങ്ങളും വീടും നഷ്ടപ്പെട്ടു.രണ്ട് മാസമായി സംസ്ഥാനത്ത് പ്രളയം തുടരുകയാണ്.







