ആപ്പിള്‍ അതിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 12 ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. 2021 മദ്ധ്യത്തോടെ ആപ്പിള്‍ അടുത്തകൊല്ലം പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 12 ഇന്ത്യയില്‍ നിന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഐഫോണ്‍ 11 ചെന്നൈയിലെ ഫോക്സ്കോം എന്ന കമ്പനി ആപ്പിളിനു നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഐഫോണ്‍ എസ് ഇയുടെ നിര്‍മ്മാണവും ഇന്ത്യയില്‍ നിന്ന് നടത്താന്‍ ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നതായാണ് അന്താരാഷ്ട്ര ടെക്നോളജി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലിഫോര്‍ണിയ ആസ്ഥാനമായ ആപ്പിളിനു വേണ്ടി തായ്വാന് കമ്പനിയായ വിസ്ട്രോണ്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ കരാറെടുത്തിട്ടുണ്ട്. വിസ്ട്രോണ്‍ ബെംഗലൂരുവില്‍ അതിന്റെ ഇന്ത്യയിലെ നിര്‍മ്മാണശാല പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ആപ്പിളിന്റെ മറ്റു മോഡലുകള്‍ ആ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. 29000 കോടി രൂപ മുടക്കിയാണ് വിസ്ട്രോണ്‍ ബെംഗളൂരില്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി പതിനായിരം പേരെ റിക്രൂട്ട് ചെയ്യാന്‍ വിസ്ട്രോണ്‍ ഒരുങ്ങുന്നതായി കമ്പനിയുടെ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഈ കമ്പനി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സൂചനകള്‍.
എന്നാല്‍ ബെംഗളൂരുവിലെ ഈ കമ്പനിയിലാവില്ല ഐഫോണ്‍ 12 എന്ന ഫ്ലാഗ്ഷിപ്പ് ഫോണ്‍ നിര്‍മ്മിക്കുക. കര്ണ്ണാടകത്തിലെത്തന്നെ നാസപുരയില് വിസ്ട്രോണ്‍ അതിനായി പ്രത്യേകം കമ്പനി ആരംഭിക്കുകയാണ്. ഐഫോണ്‍ 12ഉം ഐഫോന്‍ എസ് ഇയും നാസപുരയിലെ പ്ലാന്റിലും മറ്റ് മോഡലുകള്‍ ചെന്നൈയിലേയും ബെംഗലൂരുവിലേയും പ്ലാന്റുകളിലുമാകും നിര്‍മ്മിക്കുകയെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.
ഫോണ്‍ നിര്‍മ്മാണത്തില്‍ ചൈനയോടുള്ള വിധേയത്തം ഇല്ലാതാക്കാന്‍ ആപ്പിളും മറ്റു കമ്പനികളും ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റിസ്ഥാപിക്കുകയാണ്. ഒപ്പം കേന്ദ്ര ഗവണ്മെന്റിന്റെ മേക് ഇന്‍ ഇന്ത്യാ പദ്ധതിപ്രകാരവും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരവുമുള്ള ഇളവുകള്‍ അനേകം അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.
കോവിഡ് 19 കാരണം ഐഫോണ്‍ 12 പുറത്തുവിടാന്‍ കുറച്ചാഴ്ചകളുടെ താമസമുണ്ടാകുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഐഫോന്‍ 11 പുറത്തിറക്കിയത്. ഇക്കൊല്ലം അത് ഒക്ടോബര്‍ അവസാനമെങ്കിലുമാകുമെന്ന് ആപ്പിള്‍ കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ല്യൂക മെസ്ട്രി അറിയിച്ചു.
Discussion about this post