ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി 10 വർഷം ഭരണത്തിലിരുന്നപ്പോൾ പാർട്ടിക്കുംനേതാക്കൾക്കും അഹങ്കാരം കൂടിയെന്ന സ്വായംവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുംമുൻ ധനമന്ത്രിയുമായ. തോമസ് ഐസക്. ജനങ്ങളുടെ വികാരത്തിനും ആഗ്രഹങ്ങൾക്കും ഒപ്പംനിൽക്കാൻ പാർട്ടിക്കായില്ലെന്ന് തുറന്നുസമ്മതിച്ച അദ്ദേഹം, ജനങ്ങളിൽ നിന്ന് പാർട്ടിഅകന്നുപോയെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ശക്തമായ തിരുത്തൽ നടപടികളിലേക്ക്കടക്കുകയാണെന്നും വ്യക്തമാക്കി.
ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജങ്ഷനു സമീപം സിപിഎം വള്ളികുന്നം പടിഞ്ഞാറ്ലോക്കൽ കമ്മിറ്റിക്കു വേണ്ടി നിർമിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനംനിർവഹിച്ചു സംസാരിക്കവെയായിരുന്നു തോമസ് ഐസക്കിന്റെ നിർണായക പ്രതികരണം. തുടർച്ചയായ ഭരണം ബാധിച്ച അഹങ്കാരവും അമിത ആത്മവിശ്വാസവും പാർട്ടിയെ ജനകീയഅടിത്തറയിൽ നിന്ന് ഒരുപരിധി വരെ പിന്നോട്ടടിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് തോൽവിക്കും മറ്റ് രാഷ്ട്രീയ തിരിച്ചടികൾക്കും ശേഷം ഉയർന്നുവന്നജനവികാരം കണക്കിലെടുത്ത് സ്വയം തിരുത്തലിന് പാർട്ടി സന്നദ്ധമാണെന്ന സൂചനയാണ് തോമസ്ഐസക്കിന്റെ വാക്കുകൾ നൽകുന്നത്. കമ്മ്യൂണിസ്റ്റുകാർ വെള്ളത്തിൽ മീനെന്ന പോലെജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കേണ്ടതെന്നും, എളിയ പെരുമാറ്റത്തിലൂടെയുംതിരുത്തലുകളിലൂടെയും മാത്രമേ നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനാകൂ എന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
ജനങ്ങളാണ് പാർട്ടിയുടെ യഥാർത്ഥ കരുത്തെന്നും, മുൻകാല വീഴ്ചകൾ പരിഹരിച്ച് കൂടുതൽജനകീയ അടിത്തറയോടെയും വിനയത്തോടെയും ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹംഅടിവരയിട്ടു.











