യുഎഇ കോൺസുലേറ്റ് ജനറലുമായി മന്ത്രി കെടി ജലീൽ നടത്തി വാട്സ് അപ്പ് ചാറ്റിൽ മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ പോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇതാണ് യുഎഇ കോൺസുലേറ്റ് ജനറലുമായി മന്ത്രി കെ.ടി ജലീൽ നടത്തി എന്നു പറയപ്പെടുന്ന വാട്സ്ആപ്പ് ചാറ്റ്.
ഇത് മന്ത്രി തന്നെ പുറത്തുവിട്ടതാണ്.
1) രണ്ടുപേരും സലാം പറയുന്നില്ല. സാധാരണ ഒരു അറബി മുസ്ലിം മറ്റൊരു മുസൽമാനോട് സലാം പറയാതിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
2) ഇതിൽ മന്ത്രിയോട് കോൺസുലേറ്റ് ജനറൽ സുഖാന്വേഷണം നടത്തുന്നുണ്ട്. അതിനൊന്നും മന്ത്രി മറുപടി കൊടുത്തിട്ടില്ല. അതൊരു സാധാരണ സാമാന്യമര്യാദ മാത്രമാണല്ലോ.
3) അന്യരാജ്യത്തെ ഒരു മന്ത്രിയെ വെറുമൊരു കോൺസുലേറ്റ് ജനറൽ ബ്രദർ എന്നൊക്കെ കയറി വിളിക്കുമോ ?
4) We have quran boxes and food boxes എന്ന് കോൺസുലേറ്റ് ജനറൽ പറയുന്നുണ്ട്. എന്നാൽ മന്ത്രി ഫുഡ് ബോക്സിന്റെ കാര്യം ആവർത്തിച്ചു ചോദിക്കുന്നു ? ഇതെന്തിനാണ്.
5) We have food boxes എന്ന് ആദ്യം പറഞ്ഞ കോൺസുലേറ്റ് ജനറൽ പിന്നീട് We are arranging എന്ന് മാറ്റി പിടിക്കുന്നു. അറേഞ്ച് ചെയ്താൽ അറിയിക്കാമെന്നും പറയുന്നു. അപ്പോൾ പിന്നെ ഈ സന്ദേശത്തിന്റെ ആവശ്യം എന്തായിരുന്നു ?
ഇതൊരുമാതിരി പഴയ നസീർ സിനിമയിൽ കള്ളക്കടത്തുകാർ ഉപയോഗിക്കുന്ന കോഡ് ഭാഷ പോലെയാണ് തോന്നുന്നത്.
#സാധനം_കയ്യിലുണ്ട്
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/4258194047555662/?type=3&__xts__%5B0%5D=68.ARAPQsrgDkwWlu6zM4btxMQTpj9QxWf0Fxn75sN5mUZpHBXHLDaKuBuR_dHz2VpsjNU4_bEwOAU0hRDfvbjYeYvY7Z-rdxbv2tzY1PWhKIccBrfLcIPMMi9Xe8YgGKnW-6KVZt70l_Fatt1m0US_DKGfYnk1a_2JBFpLhrf0U_hzwgHja_NXCYMSQaxycjV8UsPGKvfI_53kTvNtk8T1lUEF_lBX9GE9yT443D4rDBr_wAGeHAz5VCEVuVZDWYDDeWNvPqY6iEByGQKlJ6v_ZIdRejRyz60ue3SNydQEWqT-LnbIxDnHwiUFZ8CmPOUeJbSQVt7LvauFq9QH1ppKl5dtVw&__tn__=-R
Discussion about this post