ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.ബുധനാഴ്ച രാത്രി കശ്മീരിലെ ഹന്ദ്വാരയിലാണ് കനത്ത പോരാട്ടം നടന്നത്.
രണ്ടു ഭീകരരിൽ ഒരാളെ ജമ്മു കശ്മീർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ലഷ്കർ ഇ ത്വയിബ കമാൻഡർ നസീറുദ്ദീൻ ലോണാണ് ഒരാൾ.ഇരുവരും ഏപ്രിൽ 18 ന് സോപോറിൽ മൂന്നു സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിൽ പങ്കെടുത്തിരുന്നു. മെയ് നാലിന് ഹന്ദ്വാരയിൽ നടന്ന ഭീകരാക്രമണത്തിലും ഇവരുടെ കൈകളുണ്ടായിരുന്നു.
Discussion about this post