ചെന്നൈ : തുറമുഖ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാൻ സി-449 ഇന്റർസെപ്റ്റർ ബോട്ട് കമ്മീഷൻ ചെയ്ത് തീരസംരക്ഷണ സേന.ചെന്നൈ തുറമുഖത്തും മറ്റ് തീരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോസ്റ്റ് ഗാർഡിന്റെ ഈ നടപടി.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഇന്റർസെപ്റ്റർ ബോട്ടാണ് സി-449.
ലാർസൺ ആൻഡ് ടൂബ്രോ നിർമ്മിച്ച ഈ വോട്ടിന് 27 മീറ്റർ നീളവും 105 ടൺ വിസ്ഥാപന ശേഷിയുമുണ്ട്.നിരീക്ഷണ, രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് ശേഷിയുള്ളതാണ് അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങൾ ഘടിപ്പിച്ച ഈ ബോട്ട്. ഇന്ത്യയുടെ കിഴക്കൻ തീരമേഖലയിൽ തീരസംരക്ഷണസേന വിന്യസിക്കുന്ന ഇത്തരത്തിലുള്ള പത്താമത്തെ ബോട്ട് ആണിത്.
Discussion about this post