ഡൽഹി : രോഗമുക്തർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കോവിഡ് രോഗമുക്തരായവരിൽ വൈറസ് തിരിച്ചു വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ചില രോഗികളിൽ കോവിഡ് അനന്തര രോഗലക്ഷണങ്ങൾ തുടരുന്നതോ, അല്ലെങ്കിൽ വൈറസുകൾ കുറേക്കാലത്തേക്ക് ശേഷിക്കുന്നതോ ആവാം ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.രോഗവ്യാപന ശേഷിയുള്ളതും ജീവനുള്ളതുമാണ് ഈ വൈറസുകളെന്ന് കണ്ടെത്തിയാൽ മാത്രമേ കോവിഡ് തിരിച്ചു വന്നുവെന്ന് പറയാനാകൂ എന്നും കേന്ദ്രമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.നിർവീര്യമായ വൈറസുകളാണോ ശേഷിക്കുന്നത് എന്ന് ലാബിലെ പരിശോധനയിൽ മാത്രമേ തെളിയിക്കാനാവൂ.








