പശ്ചിമ ബംഗാളിലെ അദ്വൈത നഗർ ഗ്രാമത്തിൽ ടിവി കാണുന്നതും പാട്ടു കേൾക്കുന്നതും നിരോധിച്ചു കൊണ്ട് ഫത്വ പുറത്തിറക്കി.ന്യൂനപക്ഷ മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഇവിടെ, ക്യാരംസ് കളിക്കുന്നതിനും ലോട്ടറിയ്ക്കും മതം അനുശാസിക്കുന്ന വിലക്കായ ഫത്വ പുറത്തിറക്കിയിട്ടുണ്ട്.ഈ തീരുമാനത്തെ ഗ്രാമത്തിലെ തൃണമൂൽ നേതൃത്വം സ്വാഗതം ചെയ്തു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള അദ്വൈത നഗറിൽ പന്ത്രണ്ടായിരത്തോളം ആളുകൾ മാത്രമാണ് താമസമുള്ളത്.ഫത്വ ലംഘിക്കുന്നവരിൽ നിന്നും 500 രൂപ മുതൽ 7000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഗ്രാമത്തിലെ സോഷ്യൽ റീഫോം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.മാത്രമല്ല, ഇത് ലംഘിക്കുന്നവരെ പിടിച്ചു കൊടുക്കുന്നവർക്ക് കമ്മിറ്റി 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.പഞ്ചായത്തിലെ ഉന്നത അധികൃതരാണ് ഫത്വയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുള്ളത്.
Discussion about this post