ന്യൂഡൽഹി : രാജ്യത്തെ പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന.റെയ്‌നയുടെ നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി താരത്തിന് കത്തയച്ചിരുന്നു.പ്രധാനമന്ത്രിയുടെ ഈ ആശംസാ കത്തിന് ട്വിറ്ററിലൂടെ നന്ദി അറിയിക്കുമ്പോഴാണ് റെയ്ന പ്രധാനമന്ത്രിയുടെയും ജനങ്ങളുടെയും സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ലെന്ന് വ്യക്തമാക്കിയത്.
“രാജ്യത്തിനായി ചോരയും നീരും സമർപ്പിച്ചാണ് ഞങ്ങൾ കളിക്കുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ മറ്റൊരു അംഗീകാരവും ഇല്ല.നരേന്ദ്രമോദി ജി, അങ്ങയുടെ അഭിനന്ദനങ്ങൾക്ക് നന്ദി. ആശംസകളെല്ലാം ഞാൻ എളിമയോടെ സ്വീകരിക്കുന്നു.ജയ് ഹിന്ദ്!’”. സുരേഷ് റെയ്ന ട്വിറ്ററിൽ കുറിച്ചു. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഫീൽഡിംഗിലെയും സുരേഷ് റെയ്നയുടെ മികവിനെ പ്രത്യേകം പ്രധാനമന്ത്രി നരേന്ദ്രമോദി കത്തിൽ പ്രശംസിച്ചിരുന്നു.
Discussion about this post