ന്യൂഡൽഹി : റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനത്തോടെ നടത്താൻ ആലോചന.ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വ്യോമസേന ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലെയും പങ്കെടുക്കുമെന്നാണ് സൂചനകൾ.
ഫ്രാൻസിൽ നിന്നുമെത്തിയ ആദ്യ ബാച്ച് റഫാലുകൾ അംബാല വ്യോമതാവളത്തിലാണുള്ളത്.ഇവിടെ വെച്ചു തന്നെയായിരിക്കും ചടങ്ങുകൾ നടക്കുക.വരുന്ന ആഴ്ചയിൽ ചടങ്ങുകൾ നടത്താനാണ് അധികൃതർ ഉദ്ദേശിച്ചിട്ടുള്ളത്. കൃത്യമായ തിയതിയും സമയവും അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.







