കായംകുളം : സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് തടഞ്ഞതിൽ പ്രകോപിതരായാണ് സിയാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതികൾ.വധക്കേസിൽ ഒന്നാം പ്രതിയായ മുജീബ് ആണ് ഇപ്രകാരം പോലീസിന് മൊഴി നൽകിയത്.രണ്ടാം പ്രതിയായ എരുവ സ്വദേശി ഷഫീഖും പോലീസ് പിടിയിലാണ്.
മുജീബിന്റെ സംഘം സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് സിയാദും കൂട്ടരും തടഞ്ഞിരുന്നു.ഇതിന്റെ വൈരാഗ്യത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെ സിയാദിനെ മുജീബും കൂട്ടരും ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാമാണ് കേസിലെ മൂന്നാം പ്രതി.കൊലയ്ക്കുശേഷം മുജീബിനെ വീട്ടിലെത്തിച്ചത് നിസാം ആണ്.











