ഡല്‍ഹി: ഡല്‍ഹിയില്‍ സ്ഫോടകവസ്തുക്കളുമായി ഐഎസ് ഭീകരൻ പിടിയിൽ. അബു യൂസഫ് എന്നയാളെ ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്ലാണ് പിടികൂടിയത്. ചാവേറാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടലിലൂടെയാണ് ഭീകരനെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭീകരനെ പിടികൂടിയ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
റിഡ്ജ് റോഡില്‍ ദൗള ക്വാനും കരോള്‍ ബാഗിനും ഇടയിലുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു ഡോക്ടര്‍ അറസ്റ്റിലായിരുന്നു. എംഎസ് രാമയ്യ മെഡിക്കല്‍ കോളജിലെ നേത്രരോഗ വിദഗ്ദന് റഹ്മാന് ആണ് പിടിയിലായത്. എന്‍ഐഎ ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ദമ്പതികളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.
Discussion about this post