ഡല്‍ഹി: അശ്വനി ഭാട്ടിയയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. 2022 മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമനം. ബാങ്കിന്റെ നാലാമത്തെ മാനേജിംഗ് ഡയറക്ടറാണ് ഭാട്ടിയ.
അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവില്‍ ബാങ്കിന്റെ മൂന്ന് മാനേജിംഗ് ഡയറക്ടര്‍മാര്‍. സാമ്പത്തിക സേവന വകുപ്പിന്റെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിക്കുകയായിരുന്നു.
മേയ് മാസത്തില്‍ ബാങ്ക്സ് ബോര്‍ഡ് ബ്യൂറോയാണ് ഭാട്ടിയയുടെ പേര് നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 31ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം.
Discussion about this post