കൊച്ചി : സംസ്ഥാന സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കുമെന്ന് ജോസ്.കെ.മാണി ഗ്രൂപ്പിനോട് യുഡിഎഫ്. നാളെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകുമെന്നും പാർട്ടി വ്യക്തമാക്കി.
അച്ചടക്ക ലംഘനത്തിനുള്ള സസ്‌പെൻഷനാണ് ഇപ്പോൾ കേരള കോൺഗ്രസിന് മേൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും അത് ആവർത്തിക്കാനാണ് തീരുമാനമെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് എടുത്ത തീരുമാനത്തെ ഒറ്റക്കെട്ടായി നിന്ന് പിന്തുണയ്ക്കണമെന്നാണ് ബെന്നി ബഹനാൻ ജോസ്.കെ.മാണി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.










