ഡൽഹി : സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നു.കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ യോഗത്തിലാണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.നാളെയാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം നടക്കുക.
തന്റെ അധ്യക്ഷ സ്ഥാനം വഹിച്ച ഒരു വർഷക്കാലയളവ് പൂർത്തിയായെന്നും, രാജിവെക്കാൻ ആഗ്രഹിക്കുന്നുവെന്നും സോണിയ ഗാന്ധി വർക്കിംഗ് കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചുവെന്നും അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസിന് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വിഷയത്തിൽ പാർട്ടിയിൽ തന്നെ ആഭ്യന്തര തർക്കം രൂക്ഷമാണ്.നേതൃസ്ഥാനം വഹിക്കേണ്ടയാൾ ഗാന്ധി കുടുംബത്തിൽ നിന്നാവരുത് എന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദിനോടും ടെലിഫോണിൽ ഇക്കാര്യം സോണിയഗാന്ധി സ്ഥിരീകരിച്ചു.








