തിരുവനന്തപുരം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.സമ്മേളനത്തിൽ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വരും.
ധനകാര്യ ബിൽ അവതരണത്തിന് ശേഷം രാവിലെ 10 മണിയോടെയാകും അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുക. കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ ആയിരിക്കും പ്രമേയം അവതരിപ്പിക്കുക.5 മണിക്കൂർ നീളുന്ന ചർച്ചയിൽ ബിജെപി അംഗം ഒ.രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.ചർച്ചയിലെ വാദങ്ങൾ വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തും.
Discussion about this post