തിരുവനന്തപുരം: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഒരു സീറ്റ് പോലും കേരളത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം കിട്ടിയത് 26.35ലക്ഷം വോട്ടുകളാണ്. എന്‍ഡിഎയുടെ ഘടകകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ അത് മുപ്പത്തിരണ്ട് ലക്ഷത്തിനടുത്തുണ്ട്. അതുകൊണ്ട് സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ലന്ന ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമാണ് നല്‍കുന്നതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തമല്ല. അതുകൊണ്ടുതന്നെ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറെടുക്കാന്‍ സക്കീര്‍ നായിക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ശോഭാ സുരേന്ദ്രന് നല്‍കിയിരിക്കുന്നത്.
Discussion about this post