ഡൽഹി : മുൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു വർഷം മുമ്പ് തനിക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശക്തവും ഗ്രഹണ വൈദഗ്ധ്യവുമുള്ള ഭരണരീതിയായിരുന്നു അരുൺ ജെയ്റ്റ്ലിയുടേതെന്നും കൂട്ടിച്ചേർത്തു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട അരുൺ ജയ്റ്റ്ലി, ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 24-ന് അന്തരിക്കുകയായിരുന്നു.
Discussion about this post