കോവിഡിനു മുമ്പേ ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്ന് എംഎൽഎ കെ എം ഷാജി.ആദ്യം വി.എസ് അച്യുതാനന്ദനെയും പിന്നീട് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിലാക്കിയെന്ന് കെ.എം ഷാജി ആരോപിച്ചു.
റേഷൻകടയിലെ ശർക്കര വാരി അഴിമതി നടത്തിയ സർക്കാരാണിതെന്നും എന്നാൽ തന്നെ കുറിച്ചു മാത്രം ഒന്നും പറയരുതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ചോദ്യങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത മുഖ്യമന്ത്രിയില്ലാതാക്കണമെന്ന് എംഎൽഎ പറഞ്ഞു.കോവിഡ് കാലത്ത് ജനങ്ങൾക്ക് തെരുവിലിറങ്ങാൻ കഴിയാത്തത് കക്കാനുള്ള ജനവിധിയായി കരുതണ്ട.ഏതു അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ഇടയ്ക്കിടെ പറയേണ്ട ആവശ്യവുമില്ല-എംഎൽഎ കെ.എം ഷാജി കൂട്ടിച്ചേർത്തു.
Discussion about this post