ഗുജറാത്തിലുണ്ടായ കനത്ത പേമാരിയിൽ ഒൻപതു പേർ മരണമടഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.സൗരാഷ്ട്ര, മധ്യ, ഉത്തര ഗുജറാത്ത് മേഖലകളിലാണ് ദിവസങ്ങളായി പ്രകൃതി ക്ഷോഭം തുടരുന്നത്.
ജുനഗഡ്, തപി, മെഹ്സാന ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത്. കെട്ടിടങ്ങൾ ഇടിഞ്ഞു വീണാണ് അധികം പേരും മരിക്കുന്നത്.നൂറുകണക്കിന് പേരുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.സംസ്ഥാനത്ത് ആകെ മൊത്തം 1,900 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്












