കള്ളപ്പണം വെളുപ്പിച്ച കേസിൽ നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. പഞ്ചാബ് നാഷണൽ ബാങ്കിൽ നിരവ് മോദി 13,500 കോടിയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. ഇന്റർനാഷണൽ അറസ്റ്റ് വാറണ്ടായി റെഡ് കോർണർ നോട്ടീസ് ഉപയോഗിക്കാൻ സാധിക്കും.
നീരവ്മോദി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിരുന്ന ചില കമ്പനികളിൽ ആമി ഡയറക്ടറായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം മാർച്ചിൽ ആമി മോദിയെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. കഴിഞ്ഞവർഷം നീരവ് മോദിയെ ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ നടന്നുവരികയാണ്.
Discussion about this post