ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി. സംഭവത്തിന് പിന്നിൽ ബോളിവുഡിലെ ഗൂഢസംഘങ്ങളാണ്. കൃത്യം നടത്തിയത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കൊലയാളികളാകാമെന്നും കേസിലെ മുംബൈ പൊലീസിന്റെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ സിബിഐ അന്വേഷണം എത്രയും വേഗം ആരംഭിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ബോളിവുഡ് താരം റിയ ചക്രബർത്തിയും മറ്റു ചിലരുമായുള്ള വാട്സാപ്പ് സംഭാഷണങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് കേസിലെ തന്റെ സംശയങ്ങൾ ആവർത്തിച്ചു കൊണ്ട് സ്വാമി വീണ്ടും രംഗത്ത് വന്നത്. മയക്കുമരുന്ന് മാഫിയയുമായി റിയക്ക് ബന്ധമുണ്ട് എന്നതിന്റെ ശക്തമായ സൂചനയായി ഈ സംഭാഷണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നിൽ സാമ്പത്തിക കുറ്റവാളികൾക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി തുടക്കം മുതലേ ആരോപിച്ചിരുന്നു.
Discussion about this post