ഡൽഹി: 41-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നു ചേരും. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിനു പണം കണ്ടെത്തുന്നത് സംബന്ധിച്ചാകും ചര്‍ച്ച നടക്കുക. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം.
സെസ് ഇടിഞ്ഞതോടെ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാനുളള പണമില്ലെന്ന നിലപാടിലാണു കേന്ദ്രം. എന്നാല്‍ പൊതു വിപണിയില്‍ നിന്നു കേന്ദ്രം കടമെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നാണു സംസ്ഥാനങ്ങളുടെ ആവശ്യം. ചര്‍ച്ചയില്‍ ഇന്ന് സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയുണ്ട്.
Discussion about this post