ആംസ്റ്റർഡാം : ഈ വർഷത്തെ ബുക്കർ പുരസ്കാരം നെതർലൻഡ് സ്വദേശി മരികെ ലൂക്കാസ് റീൻവെൽഡ് കരസ്ഥമാക്കി.മരികെയുടെ പ്രഥമ നോവലായ ദി ഡിസ്‌കംഫെർട്ട് ഓഫ് ഈവനിംഗ് എന്ന പുസ്തകത്തിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.29 വയസ്സുള്ള മരികെ ലൂക്കാസ് റീൻവെൽഡ് ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.50,000 പൗണ്ടാണ് (ഏകദേശം 49 ലക്ഷം രൂപ) ബുക്കർ പുരസ്കാരത്തിന്റെ സമ്മാനത്തുക.പുസ്തകത്തിന്റെ പരിഭാഷകയായ മിഷേൽ ഹച്ചിസണും പുരസ്കാരത്തുക പങ്കിടും.
മെയ്മാസത്തിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരം കോവിഡിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.ദി മെമറി പോലീസ് ( ജപ്പാൻ), ഹറികെയ്ൻ സീസൺ (സ്പാനിഷ്), ദി എൻലൈറ്റ്മെന്റ് ഓഫ് ദി ഗ്രീൻഗേജ് ട്രീ (ഫാഴ്സി) റ്റിൽ (ജർമൻ), ദി അഡ്വഞ്ചേഴ്സ് ഓഫ് ചൈന അയൺ (സ്പാനിഷ് ) എന്നീ പുസ്തകങ്ങൾ അവസാന റൗണ്ടിൽ ഇടം പിടിച്ചു.












