ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ നിരക്ക് 76.28 ശതമാനമായി ഉയർന്നു.
ഈ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിൽ അറുപത്തിനായിരത്തിലുമധികം ആളുകളാണ് ദിവസവും രോഗമുക്തി നേടുന്നത്.അത്കൊണ്ട് തന്നെ, രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെയെണ്ണം 26 ലക്ഷ്യത്തോടടുക്കുകയാണ്.ഇപ്പോൾ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ മൂന്നര മടങ്ങു വരും രോഗമുക്തി നേടിയവരുടെയെണ്ണമെന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
7,42,023 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.ഇന്നലെ മാത്രം 77,266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെയെണ്ണം 34 ലക്ഷത്തോളമായി.








