മഞ്ചേശ്വരം : ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിന്മേൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു.
കാസർകോട് ജില്ലയിൽ ഫാഷൻ ജ്വല്ലറി എന്ന പേരിൽ സ്ഥാപനം ആരംഭിക്കാനെന്നു പറഞ്ഞാണ് കമറുദ്ദീനും സഹായികളും നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്.ജ്വല്ലറിക്ക് ജില്ലയിൽ മൂന്ന് ബ്രാഞ്ചുകൾ ഉണ്ടാകുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, തുടങ്ങിയ ജ്വല്ലറി വൈകാതെ തന്നെ അടച്ചു പൂട്ടുകയായിരുന്നു.
ചെറുവത്തൂർ അക്കരക്കാരൻ ഷുക്കൂർ എന്നയാളാണ് കമറുദ്ദീനെതിരെ പരാതി നൽകിയിരിക്കുന്നത്.തന്നിൽ നിന്നും 30 ലക്ഷം രൂപ കമറുദ്ദീൻ കൈപ്പറ്റി എന്നാണ് ഷുക്കൂർ പരാതിയിൽ വെളിപ്പെടുത്തുന്നത്.ഇതു കൂടാതെ മറ്റു രണ്ടു സ്ത്രീകൾ കൂടി കമറുദീനെതിരെ പരാതി നൽകിയിട്ടുണ്ട്.












