കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനെന്ന് ദില്ലി എയിംസ് ആശുപത്രി അധികൃതർ.മിക്കവാറും അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിത് ഷായെ വൈകാതെ ഡിസ്ചാർജ് ചെയ്തിരുന്നു.എന്നാൽ, കോവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് ഷായെ വീണ്ടും ആഗസ്റ്റ് 18ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post