കൊച്ചി : സ്വർണക്കടത്തിന് ഇടയിൽ പുറത്തു വന്ന മതഗ്രന്ഥം വിതരണത്തെപ്പറ്റിയും സംശയങ്ങൾ ഉയരുന്നു.കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിയെന്ന് പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്താൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
മാർച്ച് നാലിനു വന്ന നയതന്ത്ര ബാഗേജ് എയർവേ ബിൽ പ്രകാരം 4478 കിലോ തൂക്കമുള്ളതാണ്.250 പാക്കറ്റുകളുണ്ടായിരുന്ന ഇതിലെ ഒരു പായ്‌ക്കറ്റിന്റെ ഭാരം 17.912 കിലോ ആണ്. മന്ത്രി ജലീൽ സൂക്ഷിച്ച് പാക്കറ്റിൽ നിന്നും ശേഖരിച്ച ഒരു സാമ്പിൾ മതഗ്രന്ഥത്തിന്റെ തൂക്കം കസ്റ്റംസ് അളന്നപ്പോൾ 576 ഗ്രാമാണ്.ഇതനുസരിച്ചാണെങ്കിൽ ഒരു പാക്കറ്റിന് 17.856 കിലോ തൂക്കവും അതിൽ 31 മതഗ്രന്ഥങ്ങളും കാണണമെന്നാണ് കസ്റ്റംസ് പറയുന്നത്.ബില്ലിന്റെ തൂക്കവും കസ്റ്റംസ് സാമ്പിൾ പരിശോധനയുടെ തൂക്കവും അനുസരിച്ച് നോക്കുമ്പോൾ രണ്ടും തമ്മിൽ 14 കിലോയുടെ വ്യത്യാസമുണ്ട്.
കൊണ്ടുവന്നത് മുഴുവൻ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.മന്ത്രി ജലീൽ മലപ്പുറത്തെത്തിച്ച പാക്കറ്റുകളിൽ 992 ഗ്രന്ഥങ്ങൾ ആണെന്നാണ് സൂചന.എയർവേ ബില്ലിലെ തൂക്കം അനുസരിച്ച് മതഗ്രന്ഥങ്ങൾ ആണെങ്കിൽ 7750 എണ്ണമാകണം. അങ്ങനെയെങ്കിൽ ബാക്കി 6758 എണ്ണം എവിടെയാണെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
Discussion about this post