കഴിഞ്ഞയാഴ്ച ഡൽഹി പൊലീസിന്റെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹമ്മദ് മുസ്താഖിം ഖാന്റെ കൂടുതൽ വിവരങ്ങൽ പുറത്ത്. ഉത്തർ പ്രദേശിലെ സിദ്ധാർഥ്നഗർ പള്ളിയായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തന കേന്ദ്രം. ഇവിടെയായിരുന്നു ഇയാൾ യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയിരുന്നത്. ഇയാൾ പതിനഞ്ചോളം ചെറുപ്പക്കാരെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം.
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ ഇയാൾ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിനായി ഇയാൾ സ്വന്തമായി ജാക്കറ്റും തയ്യാറാക്കിയിരുന്നു. നേരത്തെ അബു യൂസഫ് ഖാൻ എന്ന പേരിൽ ഇയാൾ കട നടത്തിയിരുന്നു. ഡൽഹി കരോൾ ബാഗിന് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ മോട്ടോർ സൈക്കിളിൽ കണ്ടെത്തിയ ഇയാളെ ഓഗസ്റ്റ് 21നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇയാളിൽ നിന്നും 15 കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഐഇഡികളാക്കി മാറ്റിയ രണ്ടു പ്രഷര്‍ കുക്കറുകള്‍,ഒരു കൈത്തോക്ക് എന്നിവ കണ്ടെടുത്തിരുന്നു. ഇയാള്‍ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ ശക്തമായ സുരക്ഷയെ തുടര്‍ന്ന് ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ഡൽഹി പൊലീസ് അറിയിച്ചു. തനിച്ചുളള ആക്രമണം നടത്തുന്നതിന് മുമ്പായി ഇയാള്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണസ്ഥാപനമായിരുന്നു തന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ മുസ്താഖിം ഖാൻ പൊലീസിനോട് സമ്മതിച്ചിരുന്നു.
Discussion about this post