അന്താരാഷ്ട്ര കളിപ്പാട്ട വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ സംരംഭകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് വഴിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കളിപ്പാട്ട വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഇന്ത്യയിലെ സംരംഭകരോട് ആവശ്യപ്പെട്ടത്.മാത്രമല്ല, ഇന്ത്യയ്ക്ക് കളിപ്പാട്ട ഹബ്ബായി മാറാനുള്ള കെൽപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ചന്നപാറ്റ്ന, ആന്ധ്രാപ്രദേശിലെ കൊണ്ടാപിള്ളി, തമിഴ്നാട്ടിലെ തഞ്ചാവൂർ, അസമിലെ ധുബ്രി, യു.പിയിലെ വാരാണസി എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങൾ നിർമിക്കുന്നതെന്നും പരിശ്രമിച്ചാൽ ആഗോള വിപണി പിടിച്ചെടുക്കാൻ ഇന്ത്യക്ക് എളുപ്പത്തിൽ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങൾ വിനോദത്തിനായി മാത്രമുള്ളതല്ല, കളിപ്പാട്ടങ്ങളാണ് കുഞ്ഞുങ്ങളുടെ മനസ്സിനെയെങ്ങനെ പാകപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്.കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങൾ നിർമിച്ചു നൽകി രാജ്യത്തിന്റെ അഭിലാഷങ്ങൾക്ക് ചിറകു നൽകാം പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post