കുപ്രസിദ്ധ ഭീകരനായ ദാവൂദ് ഇബ്രാഹിമിന്റെ കൈവശം കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പാസ്പോർട്ട് ഇല്ലെന്നും അയാൾക്ക് ഡൊമിനിക്കയുടെ പൗരത്വമില്ലെന്നും രാജ്യം.1993-ലുണ്ടായ മുംബൈ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ദാവൂദിന് ഡൊമിനിക്കൻ പൗരത്വമുണ്ടെന്ന് മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.ഇത് പാടേ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഡൊമിക്കൻ സർക്കാർ രംഗത്തു വന്നിട്ടുള്ളത്.
ദാവൂദ് ഇബ്രാഹിമുമായി കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വ്യാജ വാർത്തകളാണെന്നും രാജ്യം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.രാജ്യത്തിന്റെ സമഗ്രതയും ഡൊമിനിക്കയുമായി അടുത്ത ബന്ധം നിലനിർത്തുന്ന രാജ്യങ്ങളെയും സംരക്ഷിക്കുന്നതിലാണ് ഡൊമിനിക്കൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഔദ്യോഗിക പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.












