ജമ്മു കശ്മീരിൽ, ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ ഭീകരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുള്ള 3 തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ഒരു കടയുടമയും തൊഴിലാളിയും, സർക്കാർ ഉദ്യോഗസ്ഥനമുൾപ്പെടുന്നവരാണ് പിടിയിലായത്.ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, നിരവധി ബിനാമി ട്രാൻസാക്ഷനുകൾ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.18 വർഷം മുമ്പ് ഇന്ത്യ വിട്ട ഐ.എസ്.ഐ ചാരൻ മുഹമ്മദ് കാസിമുമായാണ് ഇവർ ബന്ധപ്പെട്ടിരുന്നത്.കേസ് അന്വേഷിക്കാൻ പോലീസ് സൂപ്രണ്ട് റേസി രശ്മി വസീറിനു കീഴിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തിട്ടുണ്ട്.
Discussion about this post