ഉത്തർപ്രദേശിൽ യാഷ്‌രാജ് മിശ്രയെന്ന പതിനേഴുകാരന് തുടർച്ചയായി പാമ്പുകടിയേറ്റത് എട്ട് തവണ. ബസ്തി ജില്ലയിൽ ആണ് സംഭവം. ഒരേ പാമ്പ് തന്നെയാണ് ഈ പതിനേഴുകാരനെ ആക്രമിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
ഒരു മാസം തന്നെ 8 തവണയാണ് യാഷ്‌രാജിനെ പാമ്പുകടിച്ചത്. ഓരോ തവണ കടിയേൽക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടിയാണ് മരണത്തിൽ നിന്നും രക്ഷപെട്ടത്. പരമ്പരാഗത പാമ്പാട്ടിമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സയും യാഷ്‍രാജിന് തുണയായി. കഴിഞ്ഞ ആഴ്ച ഒടുവിലാണ് അവസാനമായി പാമ്പുകടിയേറ്റത്.
തുടർച്ചയായി ഒരേ പാമ്പുതന്നെ ആക്രമിക്കുന്നതു കാരണം യാഷ്‌രാജിനെ പിതാവ് ചന്ദ്രമൗലി മിശ്ര ബന്ധുവായ രാംജി ശുക്ല താമസിക്കുന്ന ബഹദൂർപുർ ഗ്രാമത്തിലേക്കയച്ചിരുന്നു. അവിടെ വച്ചും വീടിനടുത്ത് യാഷ്‌രാജ് അതേ പാമ്പിനെ തന്നെ കാണുകയും കടിയേൽക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് പാമ്പ് യാഷ്‌രാജിനെ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്ന് വ്യക്തമല്ല. പാമ്പിനെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് യാഷ്‌രാജെന്നും പിതാവ് വ്യക്തമാക്കി.
നിരവധി തവണ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കുടുംബം പറയുന്നു.
Discussion about this post