118 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് അമേരിക്ക.സ്വകാര്യത കാത്തു രക്ഷിക്കാൻ എല്ലാ രാജ്യങ്ങളോടും കമ്പനികളോടും ‘ ക്ലീൻ നെറ്റ്‌വർക്കിൽ’ ചേരാനും അമേരിക്ക ആഹ്വാനം ചെയ്തു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പോലുള്ളവരുടെ ആക്രമണാത്മക നുഴഞ്ഞു കയറ്റങ്ങളിൽ നിന്ന് രാജ്യത്തെ പൗരന്മാരുടെയും സ്വകാര്യതയെയും കമ്പനികളെയും സംരക്ഷിക്കുന്നതിനായി അമേരിക്ക പുറത്തിറക്കിയ സമഗ്ര സമീപനമാണ് ക്ലീൻ നെറ്റ്‌വർക്ക് പ്രോഗ്രാം.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിവിധ വകുപ്പുകളുടെ അണ്ടർ സ്റ്റേറ്റ് സെക്രട്ടറി കീത്ത് ക്രാച്ചാണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്നത്.
ഇന്നലെ നിരോധിച്ച 118 മൊബൈൽ ആപ്ലിക്കേഷനുകൾ അടക്കം ഇന്ത്യ ഇതുവരെ നിരോധിച്ചത് ഇരുന്നൂറിലധികം ചൈനീസ് ആപ്പുകളാണ്.പരമാധികാരം, സമഗ്രത, പ്രതിരോധം, സുരക്ഷ എന്നിവയെല്ലാം സംരക്ഷിക്കുന്നതിനായാണ് ഈ ആപ്പുകൾ രാജ്യം നിരോധിക്കാൻ തീരുമാനിച്ചത്. നിരോധിച്ചവയിൽ ഇന്ത്യയിലേറ്റവും അധികമാളുകൾ ഉപയോഗിച്ചിരുന്ന ടിക്ടോക്ക്, പബ്ജി പോലുള്ള ആപ്പുകളും ഉൾപ്പെടുന്നുണ്ട്.
Discussion about this post