ജനാധിപത്യ വ്യവസ്ഥിതിയോടും വൈവിധ്യത്തോടുമുള്ള പ്രതിബദ്ധതയുള്ള, രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് പാർട്ട്ണർഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാർഷിക നേതൃത്വ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിനൊരുപാട് പ്രാദേശിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥിതി വന്നിട്ടു പോലും ആഗോള ഉത്തരവാദിത്ത്വങ്ങളിൽ നിന്നും രാജ്യം പിന്മാറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ലോകത്തിനു മരുന്നുകൾ വിതരണം ചെയ്യാൻ ഇന്ത്യയ്ക്കു കഴിഞ്ഞെന്നും കോവിഡിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള ദൗത്യത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ വിശദമാക്കി.വിദേശ നിക്ഷേപങ്ങൾക്കുള്ള പ്രധാന ആകർഷണമായി ഇന്ത്യ മാറുകയാണ്.ഈ വർഷം 20 ബില്യൺ യു.എസ് ഡോളർ വിദേശ നിക്ഷേപം രാജ്യത്തിനു ലഭിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.











