ബംഗാൾ ഉൾക്കടലിൽ സൈനികാഭ്യാസം ആരംഭിച്ച് ഇന്ത്യ-റഷ്യ നാവികസേനകൾ.’ ഇന്ദ്രനേവി’ എന്ന പേരിൽ നടക്കുന്ന നാവിക അഭ്യാസത്തിൽ ഇന്ത്യയിലെയും റഷ്യയിലെയും യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്.സെപ്റ്റംബർ നാലും അഞ്ചുമായിട്ടായിരിക്കും സൈനികാഭ്യാസം നടക്കുക.
ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ, തദ്ദേശീയ ഫ്രിഗേറ്റ് ഹെലികോപ്റ്ററുകൾ, ഒരു ഫ്‌ളീറ്റ് ടാങ്കർ എന്നിവയും സൈനികാഭ്യാസത്തിൽ ഇന്ത്യ ഇറക്കുന്നുണ്ട്.അതേ സമയം, അഡ്മിറൽ വിനോഗ്രഡോവ്, അഡ്മിറൽ ട്രിബറ്റ്സ് എന്നീ രണ്ട് ഡിസ്ട്രോയറുകൾ പസഫിക്കിലെ ഒരു ടാങ്കർ എന്നിവയാണ് റഷ്യൻ നാവികസേന പങ്കെടുപ്പിക്കുന്നത്.കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദർശിക്കുന്ന സമയത്താണ് ഇന്ദ്രനേവിയും നടക്കുന്നത്.2003 ലാണ് ഇന്ത്യയും റഷ്യയും ഇന്ദ്രനേവി സംയുക്ത നാവിക അഭ്യാസം ആരംഭിക്കുന്നത്.ഇന്ദ്രനേവിയുടെ അവസാന സൈനികാഭ്യാസം നടന്നത് 2018 ഡിസംബറിൽ വിശാഖപട്ടണത്ത് വച്ചാണ്.








