കാസർഗോഡ് : വഞ്ചന കേസുകൾക്ക് പുറമേ എം.സി കമറുദ്ദീൻ എംഎൽഎയ്ക്കും മുസ്ലിംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ ചെക്ക് തട്ടിപ്പ് കേസ്.ലീഗ് അനുഭാവികളായ നിക്ഷേപകരാണ് 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പിനിരയായി പരാതി നൽകിയത്.
നിക്ഷേപമായി നൽകിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്ക് നൽകിയതിനെ തുടർന്നാണ് കള്ളാർ സ്വദേശി സുധീർ പരാതി നൽകിയിരിക്കുന്നത്. കള്ളാറിലെ തന്നെ പ്രവാസി വ്യവസായി അഷറഫിൽ നിന്നും പ്രതികൾ ഇരുവരും നിക്ഷേപമായി വാങ്ങിയ 50 ലക്ഷം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് അഷറഫിനെയും കമറുദ്ദീൻ വണ്ടി ചെക്കുകൾ നൽകി കബളിപ്പിച്ചത്.ഇതേ തുടർന്ന് ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.ഇരു കേസുകളിലും പൂക്കോയ തങ്ങൾക്കും കമറുദ്ദീനും കോടതി സമൻസ് അയച്ചിട്ടുണ്ട്.
Discussion about this post