തിരുവനന്തപുരം; ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. മൈസൂറില്‍ നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുവന്ന 500 കിലോയില്‍ അധികം കഞ്ചാവാണ് ആറ്റിങ്ങല്‍ കോരാണിയില്‍ വച്ച് എക്സൈസ് പ്രത്യേക സ്ക്വാഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ആന്ധ്ര സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൈസൂരില്‍ നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
20 കോടിയോളം വിലവരുന്ന കഞ്ചാവ് ആണിതെന്നും ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
Discussion about this post